സിൽവർ ലൈനിൽ പ്രതിഷേധം കടുക്കും; തീരുമാനിക്കാൻ രാവിലെ യുഡിഎഫ് യോഗം

  • 05/01/2022

തിരുവനന്തപുരം: സിൽവർ ലൈനിൽ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ യുഡഎഫ് യോഗം ഇന്ന് രാവിലെ ചേരും. കക്ഷിനേതാക്കളുടെ അടിയന്തര യോഗമാണ് രാവിലെ 11 മണിക്ക് നടക്കുക. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിൽ ആണ് യോഗം. സിൽവർ ലൈനിൽ കടുത്ത സമരത്തിലേക്ക് പോകാനാണ് ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ തീരുമാനം. 

സിൽവർ ലൈനായുള്ള സർവ്വേക്കല്ലുകൾ പിഴുതെറിയുമെന്നാണ് ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രഖ്യാപിച്ചത്. വലിയ സമരത്തിലേക്കിറങ്ങാനാകും യുഡിഎഫിൻറെയും നിലപാട്. സിൽവർ ലൈനിൽ ഭൂമി നഷ്ടപ്പെടുന്നവരെ ചേർത്ത് താഴേത്തട്ടിൽ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർക്കാനും തീരുമാനമുണ്ട്. 

ഇതിന്റെ തുടർചർച്ചകൾ ഇന്നുണ്ടാകും. മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

Related News