'കല്ല് പിഴുതെറിഞ്ഞാലും പദ്ധതിയിൽ നിന്ന് പിന്നോട്ടില്ല'; സിൽവർ ലൈനിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

  • 05/01/2022

ഇടുക്കി: ഇടുക്കി ജില്ലാ സമ്മേളന വേദിയിലും സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണരായി വിജയൻ. സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സർവ്വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിൻറെ ആഹ്വാനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സർവ്വേ കല്ല് പിഴുതെറിയണമെന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനം യുഡിഎഫ് കക്ഷി നേതാക്കളുടെ അടിയന്തിര യോഗവും ഏറ്റെടുത്തതോടെ പ്രതിപക്ഷം ഇറങ്ങുന്നത് വമ്പൻ പ്രക്ഷോഭത്തിനാണ്. എന്നാൽ എതിർപ്പിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സിൽവർ ലൈനിൽ രണ്ടും കൽപ്പിച്ചാണ് സർക്കാരും പ്രതിപക്ഷവും.

ഒരേസമയം വർഗീയ കാർഡും വികസന കാർഡും വീശിയാണ് സിൽവർ ലൈൻ അമരക്കാരൻ പിണറായി വിമർശനങ്ങളെ തള്ളുന്നത്. അതിവേഗപ്പാതക്കെതിരെ അണിനിരക്കുന്നത് വലതുപക്ഷ വർഗീയ ശക്തികളെന്നാണ് പിണറായിയുടെ ആരോപണം. കാലത്തിനൊപ്പം സർക്കാർ കേരളത്തെ മുന്നോട്ട് നയിക്കുമ്പോൾ പിന്നോട്ടടിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നാണ് കുറ്റപ്പെടുത്തൽ.

Related News