സിൽവർ ലൈനിനെതിരെ ഡിപിആർ കത്തിച്ച് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിക്ഷേധം

  • 26/01/2022

കൊച്ചി: സംസ്ഥാനത്തിൻറെ സിൽവർ ലൈൻ പദ്ധതിക്കെതിരെ ഡിപിആർ കത്തിച്ച് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിക്ഷേധം. ഇന്നലെ രാത്രി 7 മണിക്കാണ് വീടുകൾക്ക് മുന്നിൽ നാട്ടുകാർ കൂട്ടം കൂടി ഡിപിആർ കത്തിച്ചത്. പദ്ധതിക്കായി ഇട്ട മുഴുവൻ സർവെ കല്ലുകളും പത്തുദിവസത്തിനകം പിഴുതു മാറ്റാനും സമരക്കാർ തീരുമാനിച്ചു.

കെ റെയിൽ കടന്നുപോകാനായി സർക്കാർ ഭൂമി ഏറ്റെടുക്കാനുദ്ദേശിക്കുന്ന മുഴുവനിടങ്ങളിലെയും ആളുകളാണ് ഓരോ വീട്ടിലും ഡിപിആർ കത്തിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തിയത്. കെ റെയിൽ വിരുദ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. വലിയ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുന്നതും നിരവധി പേർക്ക് കിടപ്പാടം നടഷ്ടപെടുന്നതുമായി പദ്ധതി നടപ്പിലാക്കരുതെന്നാണ് ഇവുടെ ആവശ്യം. തിരുവനന്തപുരം മുതൽ കാസര്‌കോഡുവരെയുള്ള പദ്ധതി പ്രദേശത്തെ ആയിരകണക്കിന് കുടുംബങ്ങൾ രാത്രിയിൽ നടന്ന പ്രതിക്ഷേധത്തിൽ പങ്കെടുത്തു.

കെ റെയിൽ ഉദ്യോഗസ്ഥർ ഇതിനോടകം നിരവധി സ്ഥലങ്ങളിൽ സർവെ കല്ലുകൾ നാട്ടിയിട്ടുണ്ട്. ഇതിൽ മിക്കയിടത്തുമുള്ളതും കെ റെയിൽ വിരുദ്ധസമിതി പിഴുതുമാറ്റി ബാക്കിയുള്ളവ 10 ദിവസത്തിനുള്ളിൽ പിഴുതു കളയാനാണ് സമരക്കാരുടെ തീരുമാനം, സമരത്തിൻറെ അടുത്ത ഘട്ടമെന്ന നിലയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ബോധവൽക്കരണ പ്രചരണ യാത്രകൾ സംഘടിപ്പിക്കാനും ഇവർ ആലോചിക്കുന്നുണ്ട്.

Related News