മൂന്നാം തരംഗത്തെ നേരിടാൻ ഇനിയെന്ത് നിർണായക യോഗം ഇന്ന്

  • 03/02/2022

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. വ്യാപനത്തിൽ കുറവ് പ്രകടമായ സ്ഥിതിയ്ക്ക് ഇളവുകൾക്ക് സാധ്യതയുണ്ട്. വ്യാപനം കുറഞ്ഞ തിരുവനന്തപുരം അടക്കമുള്ള ജില്ലകളെ കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മൂന്നാം തരംഗത്തിൽ ആദ്യമായി ആക്റ്റീവ് രോഗികളുടെ എണ്ണം ഇന്നലെ  കുറഞ്ഞിരുന്നു.

ഞായാറാഴ്ചകളിലെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാൻ കഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചിരുന്നതിനാൽ ഇന്ന് ഇക്കാര്യത്തിൽ മാറ്റത്തിന് സാധ്യതയില്ല. ജില്ലകളെ കാറ്റഗറികളായി തിരിച്ചുള്ള നിയന്ത്രണവും തുടർന്നേക്കും. ആൾക്കൂട്ടത്തിന്റെ കാര്യത്തിലും പൊതുപരിപാടികളുടെ നിയന്ത്രണവും ഒരാഴ്ച്ച കൂടി തുടർന്നേക്കും. 

നിലവിൽ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം കോട്ടയം ജില്ലകളാണ്  സി കാറ്റഗറിയിലുള്ളത്. 

Related News