ലോ​കാ​യു​ക്ത കേ​സി​ല്‍ ആ​ര്‍.​ബി​ന്ദു​വി​ന് ആ​ശ്വാ​സം, ഹർജി തള്ളി

  • 04/02/2022

തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത കേ​സി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ  മ​ന്ത്രി ആ​ര്‍.​ബി​ന്ദു​വി​ന് ആ​ശ്വാ​സം. മ​ന്ത്രി ബി​ന്ദു​വി​നെ​തി​രാ​യ ഹ​ര്‍​ജി ലോ​കാ​യു​ക്ത ത​ള്ളി.


ക​ണ്ണൂ​ര്‍ വി​സി നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി ബി​ന്ദു സ്വ​ജ​ന​പ​ക്ഷ​പാ​തം കാ​ണി​ച്ചെ​ന്ന് കാ​ട്ടി മു​ന്‍​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ലോ​കാ​യു​ക്ത ത​ള്ളി​യ​ത്.

ബി​ന്ദു അ​ധി​കാ​ര ദു​ര്‍​വി​ന​യോ​ഗം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ലോ​കാ​യു​ക്ത ക​ണ്ടെ​ത്തി. മ​ന്ത്രി ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ല്‍​കി​യ​ത് നി​ര്‍​ദേ​ശം മാ​ത്ര​മാ​ണ്. മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശം ത​ള്ളാ​നും കൊ​ള്ളാ​നും ഗ​വ​ര്‍​ണ​ര്‍​ക്ക് അ​ധി​കാ​ര​മു​ണ്ട്. വി​സി​യെ നി​യ​മി​ക്ക​ണ​മോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഗ​വ​ര്‍​ണ​ര്‍ ആ​യി​രു​ന്നു.

പ്രോ ​വി​സി​യാ​യ മ​ന്ത്രി​ക്ക് വി​സി നി​യ​മ​ന​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്നും ലോ​കാ​യു​ക്ത വി​ധി​യി​ല്‍ പ​റ​യു​ന്നു. മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തെ ഉ​ത്ത​ര​വോ ശി​പാ​ര്‍​ശ​യോ ആ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും വി​ധി​യി​ല്‍ ലോ​കാ​യു​ക്ത ചൂ​ണ്ടി​ക്കാ​ട്ടി.

ക​ണ്ണൂ​ര്‍ വി​സി​യാ​യു​ള്ള ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍റെ പു​ന​ര്‍​നി​യ​മ​ന​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് മ​ന്ത്രി ക​ത്തെ​ഴു​തി​യ​ത് അ​ധി​കാ​ര​ദു​ര്‍​വി​നി​യോ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ​രാ​തി. മു​ഖ്യ​മ​ന്ത്രി​യും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മു​ന്‍​കൈ​യെ​ടു​ത്ത​തു​കൊ​ണ്ടാ​ണ് ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന് പു​ന‍​നി​യ​മ​നം ന​ല്‍​കി​യ​തെ​ന്ന് ഇ​ന്ന​ലെ രാ​ജ്ഭ​വ​ന്‍ വാ​ര്‍​ത്താ​ക്കു​റി​പ്പി​റ​ക്കി​യി​രു​ന്നു.

Related News