സ്‌കൂൾ തുറക്കൽ: തിങ്കളാഴ്ച്ച ഉന്നതതല യോഗം, ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നത് ചർച്ചയാകും

  • 05/02/2022

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന ശേഷമുള്ള നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. 10,11,12 ക്ലാസുകൾ വൈകിട്ട് വരെയാക്കാൻ തീരുമാനിച്ചിരിക്കെയാണ് യോഗം. 1 മുതൽ 9 വരെ ക്ലാസുകളും വൈകിട്ട് വരെയാക്കുന്നത് പരിഗണനയിലുണ്ട്. 

പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങൾ. പരീക്ഷകളുടെ നടത്തിപ്പിനായുള്ള തയാറെടുപ്പുകളും ചർച്ചയാകും.

ഒന്ന് മുതൽ ഒമ്പതു വരെ ക്ലാസ്സുകൾ, ക്രഷുകൾ, കിൻഡർ ഗാർട്ടനുകൾ തുടങ്ങിയവ ഫെബ്രുവരി 14 മുതൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായിരുന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്നുണ്ട്. പരീക്ഷകളും മുടക്കമില്ലാതെ നടത്തും. 

Related News