സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

  • 05/02/2022

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ നടപ്പിലാക്കി വരുന്ന ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആരംഭിച്ചു. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.

പുറത്തിറങ്ങുന്നവര്‍ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. ഔദ്യോഗിക യാത്രകള്‍ക്കായി പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ യാത്രാ രേഖകള്‍ കരുതണം.

കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതുവരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളില്‍ പാര്‍സലുകള്‍ മാത്രം. ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ക്ക് അനുമതിയുണ്ട്. ഇരുപത് പേര്‍ക്ക് പ്രവേശനം അനുവദിക്കും.തുടര്‍ച്ചയായി മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Related News