വിനിതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവൻറെ മാല കാണാനില്ല; കയ്യിൽ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ; കൊലപാതകമെന്ന് ഉറപ്പിച്ച് പോലീസ്

  • 06/02/2022

തിരുവനന്തപുരം: പേരൂർക്കട കുറവൻകോണത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. നെടുമങ്ങാട് വാണ്ട സ്വദേശി വിനിതയാണ് മരിച്ചത്. വിനീതയുടെ കഴുത്തിലാണ് ആഴത്തിൽ കുത്തേറ്റിരിക്കുന്നത്. ചോരവാർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.

കുറവൻകോണത്തെ ചെടി നഴ്‌സറിയിലെ ജീവനക്കാരിയായ വിനിത ചെടികൾക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ചയാണെങ്കിലും ജോലിസ്ഥലത്ത് എത്തിയത്. ചെടികൾ വാങ്ങാനായി രണ്ടുപേർ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയിൽ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്‌സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്ത് വിനിതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവൻറെ മാല കാണാനില്ല. വിനതയുടെ കയ്യിൽ 25000 രൂപ ഉണ്ടായിരുന്നെന്നും യുവതിയുടെ അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Related News