ലോകായുക്താ ഓർഡിനൻസിൽ ഗവർണറുടെ ഒപ്പ്; ഭേദഗതിയെ ഇപ്പോഴും എതിർക്കുന്നതായി സിപിഐ

  • 07/02/2022

തിരുവനന്തപുരം: ലോകായുക്താ നിയമഭേദഗതിക്ക് അംഗീകാരം. ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കുകയായിരുന്നു.

ഓർഡിനൻസിൽ ഒപ്പ് വെച്ചതോട് കൂടി മന്ത്രിസഭാ യോഗത്തിൽ നിയമസഭാ സമ്മേളനം ചേരുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാൻ സാധിക്കും. ഓർഡിനൻസ് ഒപ്പിടാതിരിക്കുന്ന സാഹര്യം ഉണ്ടായിരുന്നുവെങ്കിൽ നിയമസഭ ചേരുന്നതിന് തടസം വരുമായിരുന്നു.

അതേസമയം, ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിർക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . ഓർഡിനൻസിന് എന്ത് അടിയന്തര സാഹചര്യം എന്നതാണ് സിപിഐയുടെ ചോദ്യം. അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എൽഡിഎഫിന് മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

Related News