യുവതിയെ ബലം പ്രയോഗിച്ച് താലികെട്ടാൻ നോക്കി 26കാരൻ! വീട്ടുകാർ തടഞ്ഞപ്പോൾ യുവാവിന്റെ ആത്മഹത്യാശ്രമം

  • 07/02/2022

യുവതിയെ ബലപ്രയോഗത്താൽ വിവാഹം കഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് യുവാവിന്റെ ആത്മഹത്യാശ്രമം. ചെന്നൈയിലാണ് സംഭവം. 26 വയസുള്ള അരുൺ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അരുണിന് ഈ യുവതിയെ വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടായിരുന്നു. 

അതിനിടെയാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചത് അരുൺ അറിഞ്ഞത്. ഇതേതുടർന്ന് മൂത്തസഹോദരനൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തിയ അരുൺ ബലാൽക്കാരമായി യുവതിയുടെ കഴുത്തിൽ താലികെട്ടാൻ ശ്രമിക്കുകയായിരുന്നു. 

എന്നാൽ ഇരുവരെയും യുവതിയുടെ വീട്ടുകാർ പിടികൂടി വീട്ടിൽ നിന്ന് പുറത്താക്കി. യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ സഹോദരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് എത്തിയപ്പോൾ വിവാഹശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തി. മൂത്തസഹോദരൻ സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്ക് ശേഷം അരുണിനെയും പിടികൂടുമെന്ന് പൊലിസ് പറഞ്ഞു.

Related News