കെ.കെ.ഐ.സി സർഗോത്സവം 2022 ഫെബ്രുവരി 25,26,27 തിയ്യതികളിൽ.

  • 23/02/2022


കുവൈത്ത്, കുവൈത്ത് കേരള ഇസ് ലാഹി സെൻറർ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സർഗോത്സവം 2022 ഫൈനൽ മത്സരങ്ങൾ ഫെബ്രുവരി 25 മുതൽ 27 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

കെ.കെ.ഐ.സി യുടെ 5 മദ്രസ്സകളിൽ നടന്ന ഒന്നാം റൌണ്ട് കലാമത്സരങ്ങളിൽ - ഇംഗ്ലീശ്, മലയാളം പ്രഭാഷണങ്ങൾ, വിവധഭാഷകളിൽ ഇസ്ലാമിക ഗാനങ്ങൾ, സംഭാഷണങ്ങൾ, കഥ പറയൽ, വിഷ്വൽ വീഡിയോ പ്രസൻറേഷനുകൾ തുടങ്ങി വിവിധഇനങ്ങളിൽ ഒന്നാം സ്ഥാനം നോടിയ 70 ൽ അധികം വിജയികളാണ് പ്രധാന മത്സരാർത്ഥികൾ. 

കുവൈത്തിലെ മറ്റ് മദ്രസകളിൽ പഠിക്കുന്ന, നേരത്തെ റജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കും കെ.കെ.ഐ.സി സി.ആർ.ഇ വിദ്യാർത്ഥികൾക്കും പ്രത്യേക മത്സര പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.കോവിഡ് 19 ൻറെ പ്രത്യേക സാഹചര്യത്തിൽ ഈ വർഷത്തെ സർഗോത്സവം പൂർണമായും ഓണ് ലൈൻ സംവിധാനത്തിലൂടെയാണ് നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു. 

ഫെബ്രുവരി 25 വെള്ളിയാഴ്ച കുവൈത്ത് സമയം ഉച്ചക്ക് 1 മണിക്ക് (ഇന്ത്യൻ സമയം 3.30) വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാനം നിർവഹിക്കും. തുടർന്ന് “വീട്, കലാലയം: സമകാലിക പ്രതിസന്ധി പരിഹാരം” എന്ന വിഷയത്തിൽ പ്രമുഖ പ്രാസംഗികൻ പ്രഫസർ കെ.പി. സഅദ് മുഖ്യ പ്രഭാഷണം നിർവഹിക്കും. തുടർന്ന് 3 മണിവരെ വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ നടക്കും. തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ കുവൈത്ത് സമയം വൈകുന്നേരം 6 മണിക്ക് (ഇന്ത്യൻ സമയം രാത്രി 8.30 മണി) മത്സരങ്ങൾ ആരംഭിക്കും. 27 ഞായർ കുവൈത്ത് സമയം രാത്രി 8 മണിക്ക് പ്രമുഖ ഖുർആൻ പ്രഭാഷകൻ കുഞ്ഞാലി മദനി സമാപന പ്രസംഗം നിർവഹിക്കും.
സർഗോത്സവം 2022 വീക്ഷിക്കാൻ - 
https://us02web.zoom.us/j/89521738932?pwd=0000 
Id – 89521738932 pwd =0000



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News