കെ.ഡി.എൻ.എ കുവൈറ്റ് ദേശീയ ദിനം ആഘോഷിച്ചു.

  • 27/02/2022


കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈറ്റ് ദേശീയ ദിനം ഫെബ്രുവരി 25 വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു. ഓൺലൈനിൽ  നടത്തിയ  ആഘോഷപരിപാടികൾ ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയൂബ് കേച്ചേരി ഉത്ഘാടനം നിർവഹിച്ചു. കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽ മുല്ല എക്സ്ചേഞ്ച് കമ്പനി മാർക്കറ്റിംഗ് മാനേജർ ഹുസൈഫ അബ്ബാസ് മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ ജനറൽ സെക്രട്ടറി സുബൈർ എം.എം സ്വാഗതം പറഞ്ഞു.

കുവൈറ്റിലെ പ്രശസ്ത ഗായകൻ റാഫി കോഴിക്കോട്, ഗൾഫ് വോയിസ് ഓഫ് മാൻഗ്ളൂർ വിജയി ഗ്ലാഡിസ് ലോറീന എന്നിവരുടെ ഗാനങ്ങൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി കൂടാതെ രജിത തുളസി, ഷാഹിന സുബൈർ എന്നിവർ ഗാനങ്ങളും, എയ്‌സ ഫാത്തിമ ഫിറോസ്, ധർമിത ധർമരാജ്, താര തുളസി, ലിബ സുൽഫിക്കർ, സമിൻ  സബിക്, അമൽ ഫാത്തിമ, ഇസബെൽ സജി, ഷഹ്‌സാദ്‌ ഷാഹുൽ എന്നിവർ  വിവിധ നൃത്തങ്ങൾ അവതരിപ്പിച്ചു.


കെ.ഡി.എൻ.എ ആക്ടിങ് പ്രസിഡന്റ് കൃഷ്ണൻ കടലുണ്ടി കുവൈറ്റ് ദേശീയ-വിമോചന സന്ദേശം നൽകി. അഡ്വൈസറി ബോർഡ് മെമ്പർമാരായ ഇലിയാസ് തോട്ടത്തിൽ, സന്തോഷ് പുനത്തിൽ, വുമൺസ് ഫോറം പ്രസിഡന്റ് ഷാഹിന സുബൈർ, പ്രോഗ്രാം കൺവീനർ ഫിറോസ് നാലകത്ത്  വൈസ് പ്രസിഡന്റ് പ്രജു ടി.എം, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുലശീധരൻ തോട്ടക്കര, ഫർവാനിയ പ്രസിഡന്റ് മൻസൂർ ആലക്കൽ, ഫഹാഹീൽ ഏരിയ പ്രസിഡന്റ് റൗഫ് പയ്യോളി, സാൽമിയ ഏരിയ പ്രസിഡന്റ് ഷംഷീർ വി.എ എന്നിവർ ആശംസകൾ അറിയിച്ചു.

സുരേഷ് മാത്തൂർ, സുബൈർ എം.എം, ഷഹീർ ഇപി എന്നിവർ ചേർന്ന് നിയ്രന്തിച്ച പ്രോഗ്രാമിൽ ട്രഷറർ ഷിജിത് കുമാർ ചിറക്കൽ നന്ദിയും അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News