കെ.കെ.എം.എ അംഗത്തിന് വീട് നൽകി

  • 27/02/2022



കുവൈറ്റ്‌ : മുപ്പത് വർഷക്കാലം കുവൈത്തിൽ ജോലി ചെയ്തിട്ടും സ്വന്തമായി ഒരു കൂരപോലും ഉണ്ടാക്കാൻ സാധിക്കാതിരുന്ന തിരുവനന്തപുരം സ്വദേശി അഷ്റഫിന് കെ.കെ.എം.എ സിറ്റി ബ്രാഞ്ച് കമ്മിറ്റി എട്ട് ലക്ഷം രൂപ ചിലവിൽ ഒരു വീട് നിർമിച്ചു നൽകി.

കാരുണ്യത്തിൻ്റെ ദീപ്ത പ്രകശമാണ് പ്രവാസികൾ, അവരിൽ സാമ്പത്തികമായി ഉയർന്നു വന്നവർ ന്യൂനപക്ഷം മാത്രം.
പ്രസ്ഥാന ബന്ധുക്കൾ കൂടിച്ചേർന്ന് സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ വേദന നെഞ്ചേറ്റി അവർക്ക് വേണ്ടി സേവന വീഥിയിൽ പല മാർഗങ്ങളിലൂടെ സഹജീവിക്കു സഹായകമാവുന്ന കുവൈറ്റ്‌ കേരള മുസ്ലിം  അസോസിയേഷൻ  നിർമിച്ചു നൽകിയ 
പുതിയ വീടിന്റെ താക്കോൽദാന കർമ്മം രക്ഷാധികാരി പി കെ അക്ബർ സിദ്ധിഖ് നിർവഹിച്ചു.

അദ്ദേഹത്തിന്റെ ഭവനത്തിൽ ചേർന്ന ലളിത മായ ചടങ്ങു  കെ കെ എം എ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ ഉത്ഘാടനം ചെയ്തു. കേരള സംസ്ഥാന പ്രസിഡൻ്റ് കെ.കെ അബ്ദുല്ല അദ്ധ്യക്ഷം വഹിച്ചു 
മുൻ പ്രവാസി രാജൻ റാവുത്തർ, കെ കെ എം എ അബ്ബാസിയ ശാഖ വർക്കിംഗ് പ്രസിഡൻ്റ് നജ്മുദ്ദീൻ, സാൽമിയ ബ്രാഞ്ച് ഡെവലപ്മെൻ്റ് വൈ. പ്രസിഡൻ്റ് സിയാദ്, അബ്ദുൽ റഹ്മാൻ ടീ.പി, നസറുള്ള, നാസർ, എന്നിവർ ആംസകളർപ്പിച്ചു സംസാരിച്ചു.കെ കെ എം എ ബിൽഡിംഗ് നിർമ്മാണ ഫണ്ടിലേക്ക് രാജൻ റാവുത്തർ നൽകിയ സംഭാവന അഷ്റഫിനെ ഏല്പിച്ചു.
അബ്ദുൽ റസാഖ് മെലടി സ്വാഗതം പറഞ്ഞ പരിപാടിയിൽ കെ കെ എം എ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഇസ്ഹാഖ് നന്ദി പറഞ്ഞു.

Related News