ബിനു തോമസിന് റൈഞ്ചേഴ്‌സ് ഫുട്ബോൾ ക്ലബ് യാത്രയയപ്പ് നൽകി.

  • 01/03/2022

കുവൈറ്റ് സിറ്റി : ജോലിയാവശ്യാർത്ഥം കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച്  അയർലണ്ടിലേക്ക് പോകുന്ന റൈഞ്ചേഴ്‌സ് ഫുട്ബോൾ ടീം അംഗം ബിനു തോമസിന് റൈഞ്ചേഴ്‌സ് ഫുട്ബോൾ ടീം യാത്രയയപ്പ് നൽകി. കൈഫാൻ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ റൈഞ്ചേഴ്‌സ് ഫുട്ബോൾ ക്ലബ് ജേഴ്‌സി ബിനുവിന് ഉപഹാരമായി പ്രസിഡന്റ് ഷാഹുൽ ബേപ്പൂർ കൈമാറി.  ബിനുവിനും കുടുംബത്തിനും തുടർന്നുള്ള ജീവിതത്തിൽ എല്ലാവിധ ഐശ്യര്യങ്ങളും നേർന്നു കൊണ്ട് ഹഫീസ് ഹമീദ്, മുഹമ്മദ് അസ്‌ലം,  നബീൽ അഹമ്മദ്, നൗഷാദ്, എന്നിവർ സംസാരിച്ചു. സംസാരിച്ചു. യാത്രയയപ്പിനു നന്ദി രേഖപ്പെടുത്തി സംസാരിച്ച ബിനു ഗ്രൗണ്ടിലെ പല അനുഭവങ്ങളും ഓർത്തെടുത്തു. സമീർ ഉമ്മർ സ്വാഗതവും മിൻഹാസ് മുസ്തഫ നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News