'DREAM' സാരഥി കുവൈറ്റ് കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

  • 03/03/2022

ഉപരിപഠനത്തിനായുള്ള ഓട്ടത്തിൽ സ്വന്തം അഭിരുചികളും സ്വപ്നങ്ങളും തിരിച്ചറിഞ്ഞ് സ്വന്തം തീരുമാനങ്ങളുമായി മുന്നേറുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കി ജീവിതവിജയം  നേടുവാൻ ദിശാബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സാരഥി കുവൈറ്റ് കുട്ടികൾക്ക് വേണ്ടി നടത്തിവരാറുള്ള കാരീയർ ഗൈഡൻസ് ക്ലാസ് സാരഥി ട്രസ്റ്റിന്റെ നെത്ര്വത്വത്തിൽ 2022 ഫെബ്രുവരി മാസം 26-)൦ തീയതി ശനിയാഴ്ച വൈകിട്ട് ഓൺലൈൻ ആയി സംഘടിപ്പിക്കുകയുണ്ടായി.

മാഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേർണലിസം ആൻറ് കമ്മ്യൂണിക്കേഷൻസ് വൈസ് ചാൻസലർ (MCNUJC), പ്രൊഫസർ കെ.ജി സുരേഷ് മുഖ്യ പ്രഭാഷകനായ പരിപാടിയിൽ
സ്വപ്നങ്ങളെ കണ്ടെത്തുന്നതിനെക്കുറിച്ചും, അത് ജീവിതത്തിന്റെ അഭിനിവേശമാക്കി മാറ്റിക്കൊണ്ട് സ്വന്തം തൊഴിൽ മേഖലയിൽ എത്തിച്ചേരുന്നതിനായി പരിശ്രമിക്കണമെന്ന് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

 SCFE ഡയറക്ടർ റിട്ടേർഡ് കേണൽ ശ്രീ എസ് വിജയൻ സ്വാഗതം ആശംസിക്കുകയും, സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത പരിപാടിയിൽ എഡ്യൂക്കേഷണൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് ചെയർമാൻ ശ്രീ.കെ സുരേഷ് നന്ദി പ്രകാശിപ്പിച്ചു.

“Make your Dream to Passion and create your Passion as Profession” എന്ന് ഉദ്ഘോഷിച്ച ഈ പരിപാടിയിൽ കുവൈറ്റിൽ നിന്ന് കൂടാതെ ഇന്ത്യയിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമായി 200 ൽപരം വിദ്യാർത്ഥികളും രക്ഷാകർത്താക്കളും   പങ്കെടുക്കുകയും തങ്ങളുടെ സംശയങ്ങൾ പ്രൊഫസർ കെ ജി സുരേഷുമായി സംവദിക്കുകയും ചെയ്തു.

സാരഥി ജനറൽ സെക്രട്ടറി ശ്രീ.ബിജു സി.വി, ട്രസ്റ്റ് സെക്രട്ടറി ശ്രീ.വിനോദ് ചീപാറയിൽ,
പ്രസ്തുത പരിപാടിയുടെ  അവതാരികയായി എത്തിയ ശ്രീമതി ലിനി ജയൻ, ട്രസ്റ്റ്  വൈസ് ചെയർമാൻ ശ്രീ സജീവ് കുമാർ എന്നിവർ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.

Related News