കെ കെ സി എ ഭാരവാഹികൾ ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

  • 19/03/2022

കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്ലോസിയേഷൻ (കെ കെ സി എ ) ഭാരവാഹികൾ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ. സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂർ നീണ്ട കൂടികാഴ്ചയിൽ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ  സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി. നേഴ്‌സസ് ഹയർ വെരിഫിക്കേഷന് നേരിടുന്ന കാലതാമസം, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള പി സി ർ നിബന്ധന, ഔട്ട്സോഴ്സ് കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ അംബാസിഡറുടെ  ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ഔട്ട്സോഴ്സ് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ അപ്പോൾ  തന്നെ  ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് റിപ്പോർട്ട് നൽകാൻ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി അംബാസിഡർ നടത്തുന്ന പരിശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും സംഘടനയിലെ അംഗങ്ങളുടെ പേരിൽ അറിയിച്ചു. കെ കെ സി എ യുടെ പോഷക സംഘടനയായി ഈ മാസം 25 നു ഉത്ഘാടനം ചെയ്യപ്പെടുന്ന വനിതാ വേദിക്ക് ഇന്ത്യൻ സ്ഥാനപതി ആശംസകൾ നേർന്നതോടൊപ്പം സംഘടനയിലെ കുട്ടികളെയും, വനിതകളെയും  എംബസ്സിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ എംബസിയിലേക്കു ക്ഷണിക്കുകയും ചെയ്തു. കെ കെ സി എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ, ജന. സെക്രട്ടറി ബിജോ മൽപാങ്കൽ,  ട്രഷറർ ജോസ്‌കുട്ടി പുത്തൻതറ, വൈസ് പ്രസിഡന്റ് ബിനോ കദളിക്കാട്, ജോയിന്റ് സെക്രെട്ടറി അനീഷ് പി ജോസ്, ജോയിന്റ് ട്രഷറർ വിനിൽ തോമസ് എന്നിവർ അംബാസിഡറെ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നു

Related News