'ദ ഫിയറി സ്മാഷ്' കെ എം സി സി ബാഡ്‌മിന്റൺ ടൂർണമെന്റ് സമാപിച്ചു

  • 22/03/2022

കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'ദ ഫിയറി സ്മാഷ്' ബാഡ്‌മിന്റൺ ടൂർണമെന്റ് സമാപിച്ചു. അഹമ്മദി ഐസ്‍മാഷ് കോർട്ടിൽ നടന്ന മത്സരത്തിൽ 117 ടീമുകളിലായി 234 ബാഡ്‌മിന്റൺ താരങ്ങൾ മാറ്റുരച്ചു. കുവൈത്തിലെ പ്രശസ്തമായ ബാഡ്മിന്റൺ ക്ലബ്ബായ ഇവോൾവിംഗ്‌ കബ്സിന്റെ സാങ്കേതിക സഹകരണത്തോടെയാണ് മത്സരങ്ങൾ നടന്നത്. ഇന്ത്യൻ എംബസിയുടെ സ്പോർട്സ് നെറ്റ് വർക്കിലും ഇന്ത്യ- കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷിക ആഘോഷ പരിപാടിയിലും ടൂർണമെന്റ്  ഉൾപ്പെടുത്തിയിട്ടുണ്ട്. 

പ്രൊ അഡ്വാൻസ്, അഡ്വാൻസ്, വെറ്ററൻസ്, ഹയർ ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ്, ഇന്റർ കെ എം സി സി എന്നീ  6 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.  ടൂർണമെന്റിലെ എമർജിംഗ് പ്ലെയറായി കൗമാര താരം രോഹൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രൊ അഡ്വാൻസ് ഇനത്തിൽ അനീഫ് ലത്തീഫ് - റോഹൻ ടീം ഒന്നാമതെത്തി. അഡ്വാൻസ് ഡബ്ളിൽ എറിക് - റോഹൻ, വെറ്ററൻസിൽ മോൻസി-മഹേഷ്, ഹയർ ഇന്റർമീഡിയറ്റ് സാജിദ്-ബിനു, ലോവർ ഇന്റർമീഡിയറ്റ് സിജോ-റിജോ, ഇന്റർ കെ എം സി സി അനീസ്-മുസ്തഫ എന്നിവർ ജേതാക്കളായി. 

വിജയികൾക്കുള്ള ട്രോഫികൾ അംബാസഡർ ശ്രീ സിബി ജോർജ്ജ് വിതരണം ചെയ്തു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫികൾ കുവൈത്ത് കെ എം സി സി ചെയർമാൻ നാസർ അൽ മഷ്ഹൂർ തങ്ങൾ, പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്, ഉപദേശക സമിതി അംഗം ബഷീർ ബാത്ത, ട്രഷറർ എം ആർ നാസർ, ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻ ഹെഡ്‌ ഷഫാസ് അഹമ്മദ്, ബദർ അൽ സമ ക്ലിനിക്ക് മാർക്കറ്റിംഗ് മാനേജർ റഹ്ജാൻ, കെ എം സി സി ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, ശഹീദ് പാട്ടില്ലത്ത്, സിറാജ് എരഞ്ഞിക്കൽ, റസാഖ് അയ്യൂർ, ഫാസിൽ കൊല്ലം, ഡോക്ടർ മുഹമ്മദലി,  ഒ ഐ സി സി നേതാവ്‌ ഹമീദ്‌ കേളോത്ത്‌ തുടങ്ങിയവർ വിതരണം ചെയ്തു. കുവൈത്ത് കെ എം സി സി മണ്ഡലം സെക്രട്ടറി അനുഷാദ് തിക്കോടി, സലീം കോട്ടയിൽ, അലൻ, ലിൻഡ്സെ ആന്റണി, ജോൺ സേവിയർ, ബിജു ജോസ്‌‌, ജോസഫ്‌, ബാസിത്ത്, പ്രമോദ്‌, സാം പീറ്റർ, ലിബു, സാജൻ, സാജിദ്‌ ഐസ്മാഷ്‌‌ ടൂർണ്ണമന്റ്‌ നിയന്ത്രിച്ചു. ഡോക്ടർ അബ്ദുൽ ഹമീദ്‌, ഇയാസ് എന്നിവരുടെ നേതൃത്വത്തിലുള്ള കെ എം സി സി മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കി.  കെ എം സി സി മണ്ഡലം പ്രസിഡന്റ്‌ റഊഫ്‌ മഷ്ഹൂർ, ജനറൽ സെക്രട്ടറി ഫാറൂഖ്‌ ഹമദാനി, ഭാരവാഹികളായ ഹത്തീഖ്‌ കൊല്ലം, മജീദ്‌ നന്തി, സലാം നന്തി, ഷാനവാസ്‌ കാപ്പാട്‌, ഷാഫി കൊല്ലം, ഇസ്മായിൽ സൺഷൈൻ, ടി വി ലത്തീഫ്‌, കാസിം കൊല്ലം, നിസാർ അലങ്കാർ, ഷരീഖ്‌ നന്തി, ടി വി ഫൈസൽ, സമീർ തിക്കോടി, നഷാദ്‌ ഹംസ, ടി വി സാദിഖ്‌, നിയാസ്‌ കൊയിലാണ്ടി, റജീഷ്‌ സൺഷൈൻ, മുഫീദ്‌ ഹത്തീഖ്‌ ടൂർണ്ണമെന്റിന്‌ നേതൃത്വം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News