ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരില്‍ നിന്നു പിഴ ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം

  • 22/03/2022



മസ്‌കത്ത്: ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരില്‍ നിന്നു സെപ്റ്റംബര്‍ 1 വരെ പിഴ ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഓഗസ്ത് 31 നകം വിസ പുതുക്കുന്നവര്‍ക്കാണു പിഴയില്‍ ഇളവ് ലഭിക്കുക. അതേസമയം, ജൂണ്‍ ഒന്നു മുതല്‍ ഒമാനില്‍ പുതിയ വിസാ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. 

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തൊഴില്‍ വിസാ നിരക്കുകള്‍ കുറച്ചത്. 301 റിയാലായിരിക്കും ഏറ്റവും ഉയര്‍ന്ന വിസാ നിരക്ക്. 101 റിയാലാണ് കുറഞ്ഞ വിസാ നിരക്ക്. സ്വദേശിവത്കരണ തോത് പൂര്‍ണമായി നടപ്പാക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങള്‍ക്കും 85 ശതമാനം വരെ വിസ ഫീസില്‍ ഇളവ് ലഭിക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധികളില്‍ നിന്ന് ഒമാനിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് ഇത്തരമൊരു നടപടിയെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Related News