കെ.കെ.ഐ.സി അഹ്‌ലൻ വ സഹ്‌ലൻ റമദാൻ ശൈഖ് റൂമി അൽ റൂമി ഉത്ഘാടനം ചെയ്യും.

  • 24/03/2022

വിശുദ്ധമാസമായ റമദാനിനെ സ്വാഗതം ചെയ്തു കൊണ്ട് കുവൈത്ത്  കേരള ഇസ്ലാഹീ സെൻറർ മാർച്ച് 25  വെള്ളിയാഴ്ച  റിഗ്ഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ സഘടിപ്പിക്കുന്ന  അഹ്‌ലൻ വ സഹ്‌ലൻ പ്രോഗ്രാം  കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിലെ  ഫോറിൻ അഫേർസ്  ഡിപ്പാർട്ട്മെൻറ് ജനറൽ മേനേജർ ശൈഖ് റൂമി മത്വർ അൽ റൂമി ഉത്ഘാടനം നിർവ്വഹിക്കും. 

തുടർന്ന് നടക്കുന്ന പരിപാടിയിൽ  "വരവേൽക്കാം പുണ്യ ദിനരാത്രങ്ങളെ " എന്ന വിഷയത്തിൽ  അബ്ദുസലാം സ്വലാഹിയും, "സകാത്ത് നാം അറിയേണ്ടത് " എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫും  പ്രഭാഷണം നടത്തുന്നതാണ്.  തുടർന്ന്  ശ്രോതാക്കൾക്ക്  സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് കുവൈത്തിൻറെ  വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഒരുക്കിയതായും,  പരിപാടിയിൽ  കുട്ടികൾക്കും, സഹോദരിമാർക്കും പ്രത്യേക സൗകര്യമുള്ളതായും സഘാടകർ അറിയിച്ചു .

വിശദ വിവരങ്ങൾക്ക്  66014181 , 97206680 , 97162805 എന്നീ നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ്.


വൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News