സക്കാത്ത് സാമൂഹ്യ നീതി നിലനിർത്തും, പി.എൻ.അബ്ദുറഹിമാൻ.

  • 28/03/2022

കുവൈത്ത് :നീതിയുടെ മതമായ ഇസ് ലാമിൻറെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്ത് ദാതാവിന് വിശുദ്ധി നൽകുന്നതോടൊപ്പം സമൂഹത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതുമാണെന്ന് കുവൈത്ത് ഔഖാഫ് മന്ത്രാലയം ഉദ്യോഗസ്ഥൻ പി.എൻ അബ്ദുറഹിമാൻ പ്രസ്താവിച്ചു. 

സമ്പന്നർ അവരുടെ സമ്പത്തിൻറെ ഒരു നിശ്ചിത വിഹിതം സമൂഹത്തിലെ അർഹരായ അശരണർക്ക് നിർബന്ധമായി നൽകേണ്ട ദാനമാണ് സകാത്ത്. കൃത്യമായി സകാത്ത് സംവിദാനം നടപ്പിലാകുന്ന സമൂഹത്തിൽ സാമ്പത്തിക സുരക്ഷിതത്വവും സാമൂഹ്യ നീതിയും നടപ്പിലാകുമെന്നും അദ്ദേഹം സമർത്ഥിച്ചു.

കുവൈത്ത് കേരള ഇസ് ലാഹി സെൻറർ ദഅവാ വിഭാഗം ഔഖാഫ് മന്ത്രാലയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അഹ് ലൻ വസഹ് ലൻ സമ്മേളനത്തിൽ "സകാത്ത് നാം അറിയേണ്ടത് " എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അബ്ദുറഹിമാൻ. 

സമ്മേളനത്തിൽ "വരവേൽക്കാം പുണ്യദിനരാത്രങ്ങളെ " എന്ന വിഷയം കെ.കെ.ഐ.സി പ്രബോധകൻ അബ്ദുസ്സലാം സലാഹി അവതരിപ്പിച്ചു. 

വൃതവിശുദ്ധിയിലൂടെ ആത്മസംസ്കരണം കൈവരിക്കാനും ദൈവസ്മരണ നിലനിർത്തി ആത്യന്തിക വിജയമായ സ്വർഗപ്രവേശനത്തിന് വേണ്ടി ഒരുങ്ങമമെന്ന് അബ്ദുസ്സലാം സലാഹി സദസ്സിനെ ഉണർത്തി. 

സ്വയം നോമ്പെടുക്കുന്നതോടൊപ്പം നോമ്പെടുത്ത സഹോദരനെ നോമ്പ് തുറപ്പിക്കുന്നതിലൂടെ അവരുടെ പ്രതിഫലം ഒട്ടും കുറയാതെ നോമ്പ് തുറപ്പിച്ചവനും നോമ്പുകാരൻറെ പ്രതിഫലം ലഭിക്കുമെന്നും അതിനാൽ അത്തരം പ്രവർത്തനങ്ങളിൽ പ്രവർത്തകർ ശ്രദ്ധിക്കണമെന്നും സ്വലാഹി ആവശ്യപ്പെട്ടു. 

കുവൈത്ത് ഔഖാഫ് മന്ത്രാലയം വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥൻ ശൈഖ് മുഹമ്മദലി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.കെ.ഐ.സി ക്വ്യൂ.എഛ്.എൽ.സി വിഭാഗത്തിന് കീഴിൽ സംഘടിപ്പിച്ച 39ാമത് ഖുർആൻ വിജ്ഞാന പരീക്ഷാ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. 

കെ.കെ.ഐ.സി ആക്ടിങ് പ്രസിഡണ്ട് സി.പി അബ്ദുൽഅസീസ് അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിന് ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ സ്വാഗതവും ദഅവാ സെക്രട്ടറി മെഹബൂബ് കാപ്പാട് നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News