റമദാൻ സൂഖ് സംഘടിപ്പിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.

  • 28/03/2022

കുവൈത്ത് സിറ്റി:  റമദാനെ വരവേൽക്കാൻ വിപുലമായ ഷോപ്പിങ് അനുഭവം ഒരുക്കി ലുലു ഹൈപർമാർക്കറ്റ് . അല്‍ റായ്  ലുലു ഹൈപർമാർക്കറ്റിൽ നടന്ന ചടങ്ങിൽ 'റമദാൻ സൂഖ്' നാമ ചാരിറ്റി ഓർഗനൈസേഷൻ സിഇഒ സാദ് അൽ ഒത്വൈബി ഉദ്ഘാടനം ചെയ്തു. നാമ ചാരിറ്റി ഓർഗനൈസേഷൻ മുതിർന്ന ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ് റീജിണല്‍ ഡയറക്ടർ ഹാരിസ് ഉൾപ്പെടെ പ്രമുഖരും ലുലു ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.പരമ്പരാഗത ശൈലിയിലാണ് വിവിധ റമദാൻ സ്പെഷൽ ഉൽപന്നങ്ങളുടെ ശേഖരവുമായി 'റമദാൻ സൂഖ്' പ്രവർത്തനമാരംഭിച്ചത്. 

ഈത്തപ്പഴങ്ങൾ, തേൻ, വിവിധ ഇനം നട്സുകൾ, വീട്ടുപകരണങ്ങൾ, ഗൃഹോപകരണ വിഭാഗങ്ങൾ, ഡെക്കറേഷൻ വസ്തുക്കൾ, കർട്ടൻ, കാർപറ്റ്,ഇലക്‌ട്രോണിക്‌സ്, ഗിഫ്റ്റ് ഇനങ്ങൾ തുടങ്ങിയ വിവിധ ഉൽപന്നങ്ങളാണ് റമദാൻ സൂഖിൽ തയാറാക്കിയിരിക്കുന്നത്. കുവൈത്തിലെ വിവിധ ലുലു ഔട്ട്‌ലെറ്റുകളില്‍ പ്രമോഷന്‍ ലഭ്യമാണ്. റമദാൻ മാസത്തോട് അനുബന്ധിച്ച്  നമാ ചാരിറ്റിയുമായി സഹകരിച്ച്  'ചാരിറ്റി കാർഡുകളും' പുറത്തിറക്കി. റമദാൻ തീം ലുലു ഗിഫ്റ്റ് കാർഡുകൾ രാജ്യത്തെ എല്ലാ ലുലു  ഔട്ട്‌ലെറ്റുകളിലും 10 ദിനാര്‍ , 25 ദിനാര്‍ , 50 ദിനാറില്‍  ലഭ്യമാണ്.റമദാൻ മീറ്റ് മാർക്കറ്റ്, ഫിഷ് ഫെസ്റ്റിവൽ, പരമ്പരാഗത റമദാൻ മധുരപലഹാരങ്ങൾ,റമദാൻ സ്വീറ്റ് ട്രീറ്റുകളും പ്രമോഷന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

റമദാനിലുടനീളം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി ഓൺലൈൻ മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് മാനേജ്‌മെന്‍റ്  അറിയിച്ചു. രണ്ടുവർഷത്തെ ഇടവേളക്കുശേഷം, എല്ലാ അർഥത്തിലും ആസ്വാദ്യകരമായ റമദാനാണ് വരുന്നത്. പരസ്പരം കാണാനും പുറത്തിറങ്ങാനും കഴിയുന്ന റമദാനെ വരവേൽക്കുകയാണ് എല്ലാവരും. ഒപ്പം, ഏറ്റവും മികച്ച ഷോപ്പിങ്ങിനുള്ള സമയംകൂടിയാക്കിമാറ്റാൻ ലുലു ഹൈപർമാർക്കറ്റ് തയാറായി കഴിഞ്ഞതായി  ലുലു ഗ്രൂപ് റീജിണല്‍ ഡയറക്ടർ ഹാരിസ്  പറഞ്ഞു. 

Related News