തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് പിക്നിക് കൂട്ടം 2022 സംഘടിപ്പിച്ചു

  • 04/04/2022

 തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് പിക്നിക് കൂട്ടം 2022എന്ന പേരിൽ ഏപ്രിൽ ഒന്നാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ വിവിധ മത്സരങ്ങളും വടംവലി യുമായി  സംഘടിപ്പിച്ചു. ട്രസ്സ്കിന്റെ എട്ടു ഏരിയയിൽ നിന്നും അംഗങ്ങൾ പങ്കെടുത്ത പരിപാടി ട്രാസ്ക് പ്രസിഡന്റ് ശ്രീ ബിവിൻ തോമസ് ഉദ്ഘാടനം ചെയ്തു സെക്രട്ടറി സിസിൽ കൃഷ്ണൻ സ്വാഗതമാശംസിച്ചു.. വനിതാ വേദി കൺവീനർ ശ്രീമതി സൂസൻ സെബാസ്റ്റ്യൻ, വനിതാവേദി സെക്രട്ടറി വനജ രാജൻ, ജോയിന്റ് സെക്രട്ടറിമാരായ  ശ്രീ ഷാനവാസ്, ശ്രീ ജയേഷ്, ശ്രീ വിഷ്ണു കരിങ്ങാട്ടിൽ, ജോയിന്റ് ട്രഷറർ  ശ്രീ റാഫി എരിഞ്ഞേരി എന്നിവർ ആശംസകൾ  അർപ്പിച്ചു.. അംഗങ്ങളുടെ ഷുഗർ ബ്ലഡ് പ്രഷർ സാച്ചുറേഷൻ എന്നിവ പരിശോധിക്കുന്നതിനായി ഒരു മെഡിക്കൽ ടീം സജ്ജമായിരുന്നു .. മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.ട്രഷറർ ശ്രീ രജീഷ് നന്ദി പറഞ്ഞു

Related News