നിയാർക്ക് ജനറൽ ബോഡിയും 2022-23 വർഷത്തേക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പും

  • 04/04/2022

കുവൈറ്റ് സിറ്റി : നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്) കുവൈറ്റ് ചാപ്റ്റർ ജനറൽ ബോഡി മീറ്റിംഗ് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ വൈസ് ചെയർമാൻ ബഷീർ എം.എയുടെ അധ്യക്ഷതയിൽ  ചേർന്നു. ചെയർമാൻ അബ്ദുൽ ഖാലിക്ക് വീഡിയോ കോൺഫറൻസിലൂടെ പരിപാടി ഉദ്‌ഘാടനം ചെയ്തു. സിദ്ദീഖ് വലിയകത്ത് മുഖ്യാഥിതി ആയിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ആക്ടിങ് സെക്രട്ടറി ബഷീർ ബാത്തയും സാമ്പത്തിക റിപ്പോർട്ട് സെക്രട്ടറി അബ്ദുൽ വാഹിദും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സാലിഹ് ബാത്ത വീഡിയോ കോൺഫറൻസിലൂടെ നിയാർക്കിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിച്ചു. ട്രെഷറർ അബ്ദുൽ കരീം അമേത്ത്, യാഹ്‌കൂബ് എലത്തൂർ, സുൾഫിക്കർ, മുജീബ് പി, ജംഷീദ്  എന്നിവർ  സംസാരിച്ചു. തുടർന്ന് റിട്ടേണിങ് ഓഫീസർ ഷാഹുൽ ബേപ്പൂരിന്റെ മേൽനോട്ടത്തിൽ 2022-2023 വർഷത്തേക്കുള്ള നിയാർക്ക് കുവൈറ്റ് ചാപ്റ്റർ മാനേജ്‌മന്റ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു. പി.വി ഇബ്രാഹിം, അബ്ദുൽ റഷീദ് എം.എ, ഹനീഫ സി, ഹംസ കൊയിലാണ്ടി, അസ്ഹർ, ശുഐബ് കുന്നോത്ത്, എ.ടി നൗഫൽ, ബഷീർ അത്തോളി, യൂസുഫ്, റിഹാബ് തൊണ്ടിയിൽ, ഫൈസൽ പാറക്കൽ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ബഷീർ ബാത്ത സ്വാഗതവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ട്രെഷറർ അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. 

തെരെഞ്ഞെടുക്കപെട്ട ഭാരവാഹികൾ 

ചെയർമാൻ : ബഷീർ എം.എ.
ജനറൽ സെക്രട്ടറി : ബഷീർ ബാത്ത.
ട്രെഷറർ അബ്ദുൽ : അബ്ദുൽ വാഹിദ്.

വൈസ് ചെയർമാൻമാർ :
പി.വി ഇബ്രാഹിം കുട്ടി.
സുൾഫിക്കർ.
അബ്ദുൽ റൗഫ് എ.എം.പി.

സെക്രട്ടറിമാർ :
മുജീബ് പി. 
സാബിർ എം.കെ. 
ജംഷീദ്. 
സവാദ്.
ഹനീഫ സി.
റയീസ് ബാത്ത.

ഉപദേശക സമിതി അംഗങ്ങൾ :
അബ്ദുൽ ഖാലിക്ക്.
സാലിഹ് ബാത്ത.
അബ്ദുൽ കരീം അമേത്ത്.
ബഷീർ എ.എം.പി. 
അഷ്‌റഫ് അൽഅമൻ.
റഷീദ് എം.എ (തക്കാര).

Related News