കിയ കണ്ണൂർ മെമ്പർഷിപ്പ് ക്യാമ്പയിൻ സമാപിച്ചു

  • 04/04/2022

കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ് (കിയ )2022-23വർഷത്തെ  മെമ്പർഷിപ്പ് ക്യാമ്പയിൻ മാർച്ച് 1മുതൽ 31വരെ ആയിരുന്നു . 30ദിവസത്തെ കാലപരിധിക്കുള്ളിൽ കണ്ണൂർ ജില്ലയിലെയും മാഹിയിലെയും കുവൈറ്റിലെ പ്രവാസികളായ നിരവധി അംഗങ്ങൾ ക്ക്‌ ,അസോസിയേഷന്റെ അംഗത്വം നൽകാൻ സാധിച്ചതിൽ ,ക്യാമ്പയിന് നേതൃത്വം നൽകിയ എല്ലാ ഭാരവാഹികൾക്കും പ്രസിഡന്റ് ഷെറിൻ മാത്യു അഭിനന്ദനങ്ങൾ അറിയിച്ചു .

 ക്യാമ്പയിൻ സമാപന ചടങ്ങിൽ മഹ്‌ബോള ഏരിയ കോർഡിനേറ്റർ റോയ് ആൻഡ്രൂസ് ,Mr .സ്റ്റിൽവിനും കുടുംബത്തിനും മെമ്പർഷിപ് ഫോം കൈമാറി .പ്രസിഡന്റ് ഷെറിൻ മാത്യു എക്സിക്യൂട്ടീവ് മെംബേർ ഷനോജ് ,വൈസ് ചെയർ പേഴ്സൺ പ്രിയ  ,സോണിയ ,സഹീർ ,ഷിബിൻ ,സോണിയ ആന്റണി എന്നിവർ പങ്കെടുത്തു .വൈസ് പ്രസിഡന്റ് സന്തോഷ്‌ കുമാർ നന്ദി  രേഖപ്പെടുത്തി

Related News