വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് കുടുംബസംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു

  • 05/04/2022

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫഹാഹീൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും , യാത്രയയപ്പും സംഘടിപ്പിച്ചു. മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വോയ്സ് കുവൈത്ത് ചെയർമാൻ പി. ജി. ബിനു ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ യൂനിറ്റ് കൺവീനർ ദിലീപ് തുളസി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വോയ്സ് രക്ഷാധികാരി ഷനിൽ വെങ്ങളത്ത് മുഖ്യ പ്രഭാഷണം നടത്തി. 

കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ. വി. ഷാജി,കേന്ദ്ര ട്രഷറർ കെ. ഗോപിനാഥൻ, കേന്ദ്ര ഉപദേശക സമിതി അംഗം എം.പി. ബാബുരാജ്, വോയ്സ് വനിതാവേദി സെക്രട്ടറി റ്റി.കെ.രജനി, ഫിൻതാസ് യൂനിറ്റ് കൺവീനർ കെ.എ.ജിനേഷ്, അബ്ബാസിയ യൂനിറ്റ് ജോയിന്റ് കൺവീനർ എസ്. അനിൽകുമാർ, ട്രാക്ക് ട്രഷറർ മോഹന കുമാർ, ട്രാക്ക് സെക്രട്ടറി ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
പ്രവാസ ജീവിതം  മതിയാക്കി നാട്ടിലേക്ക് പോകുന്ന വോയ്സ് കുവൈത്തിന്റെ  കേന്ദ്ര ഉപദേശക സമിതി അംഗം എൻ.രവീന്ദ്രനും, ഫഹാഹീൽ യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി  അംഗം ലിനേഷ് കൈനൂറിനും യാത്രയയപ്പ് നൽകി. 

കേന്ദ്ര ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് അവരെ പൊന്നാട അണിയിച്ച് വേദിയിലേക്ക് ക്ഷണിച്ചു. കേന്ദ്ര പ്രസിഡൻറ് കെ. വി. ഷാജി സ്നേഹോപഹാരം നൽകി. എൻ.രവീന്ദ്രനും, ലിനേഷ് കൈനൂരും മറുപടി പ്രസംഗം നടത്തി. തുടർന്ന് വിവിധയിനം പരിപാടികൾ അരങ്ങേറി. ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി സി.ആർ.ചിദംബരൻ സ്വാഗതവും കേന്ദ്ര ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് നന്ദിയും പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News