കുട കുവൈത്ത്‌ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

  • 09/04/2022

14 ജില്ലാ സംഘടനകളുടെ ഫെഡറേഷൻ ആയ കുട കുവൈത്ത്‌ വിപുലമായ ഇഫ്താർ സംഘടിപ്പിച്ചു. കുട കൺവീനർ  നിസാം എം എ (ട്രാക്ക്‌) സ്വാഗതം ചെയ്ത ചടങ്ങിൽ കുട ജെനറൽ കൺവീനർ പ്രേംരാജ്‌ (പൽപക്‌) അധ്യക്ഷത വഹിച്ചു. "കുട" പോലെയുള്ള പൊതുവേദികളുടെ ആവശ്യകത എടുത്ത്‌ പറഞ്ഞ്‌ കൊണ്ട്‌ ശ്രീ ബാബുജി ബത്തേരി സമ്മേളനം ഉത്ഘാടനം ചെയ്ത്‌ സംസാരിച്ചു. 
ഡോ: അമീർ അഹമദ്‌ (ഇന്ത്യൻ ഡോക്റ്റേർസ്‌ ഫോറം) പുണ്യമാസ പ്രത്യേകതകളെ എടുത്ത്‌ പറഞ്ഞ്‌ റംസാൻ സന്ദേശം കൈമാറി. 

ഹംസ പയ്യന്നൂർ (മെട്രോ മെഡികൽ ഗ്രൂപ്പ്‌) , സുബാഹിർ (ഡിജിഎം ലൂലു എക്സ്ചേഞ്ച്‌‌), ‌ കുട മുൻകൺവീനർമാരായ സത്താർ കുന്നിൽ, ഷൈജിത്ത്‌ കെ, സലീംരാജ്‌, ഓമനക്കുട്ടൻ, ബിജു കടവി, രാജീവ്‌ നടുവിലേമുറി , കുട കൺവീനർമ്മാരായ റിയാസ്‌ ഇല്യാസ് (കെഡിഎൻഎ)‌ , മുബാറക്ക്‌ കാമ്പ്രത്ത് (വയനാട്‌), മാർട്ടിൻ (പത്തനംതിട്ട)  എന്നിവർ ആശംസകൾ നേരുന്നു.  ജിനോ (എറണാകുളം) നന്ദിയർപ്പിച്ച ശേഷം യോഗം ഇഫ്താർ വിരുന്നിൽ പങ്കുചേർന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News