ഭക്ഷ്യനിയമം ലംഘിച്ചു: അൽ മൊഹീത് ഹൈപ്പർമാർക്കറ്റ് താൽകാലികമായി അടപ്പിച്ചു

  • 24/04/2022


ദോഹ : ഭക്ഷ്യനിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ദോഹ അൽറയാനിൽ പ്രവർത്തിക്കുന്ന അൽ മൊഹീത് ഹൈപ്പർമാർക്കറ്റ് താൽകാലികമായി അടപ്പിച്ചു. 

ഏഴു ദിവസത്തേക്കാണ് നടപടി. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഭക്ഷ്യനിയമത്തിലെ എട്ടാം നമ്പർ നിയമം ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.

റമദാൻ പ്രമാണിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഖത്തറിലെ വിവിധ മുനിസിപ്പാലിറ്റികളിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

Related News