കൊവിഡ് 19: ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള പഠനത്തിൽ പങ്കാളികളായി കുവൈത്തും

  • 09/05/2022

കുവൈത്ത് സിറ്റി: ആഗോള കൂട്ടായ്മയിലും ലോകാരോഗ്യ സംഘടനയുടെ കീഴിലുമായി കുവൈത്ത് ഒരു ശാസ്ത്രീയ പഠനത്തിൽ പങ്കെടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു, 'റെംഡെസിവിർ' എന്ന മരുന്നിന് പുതിയ പോസിറ്റീവ് ഫലങ്ങൾ ഉണ്ടെന്ന നി​ഗമനമാണ് പഠനത്തിലൂടെ ലഭിച്ചിരിക്കുന്നത്. കൊവിഡ് ബാധിക്കുന്ന ആദ്യ ഘട്ടങ്ങളിൽ ഈ മരുന്ന് ഫലിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. എന്നാൽ, രോ​ഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ മരുന്ന് ഫലിക്കുന്നില്ലെന്നും പഠനത്തിൽ കണ്ടെത്താനായി. 

സോളിഡാരിറ്റി ക്ലിനിക്കൽ ട്രയൽ ഫോർ കൊവിഡ് 19 ട്രീറ്റ്മെന്റ്സ് എന്ന പഠനം ലാൻസെറ്റ് മാ​ഗസിനിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. ലോകമെങ്ങുമായി 1,400 രോ​ഗികളെയാണ് പരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. കൊവിഡ് 19ന് എതിരെ ഉപയോ​ഗിക്കുന്ന നാല് ആന്റി വൈറൽ മരുന്ന് പരീക്ഷണത്തിനായി ഉപയോ​ഗിച്ചു. കൊവിഡ‍് മരണത്തെ പ്രതിരോധിക്കുന്നതിന് ഏതാണ് മികച്ചതെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഡോ. അൽ മുന്ദിർ അൽ ഹസാവി, ഡോ. അബ്ദുള്ള അൽ ബദർ, ഡോ. മൗദി അൽ റൂമി, ഡോ. കെല്ലി ഷുറാബ്, ഡോ. സൽമാൻ അൽ സബാഹ്
 എന്നിവരാണ് കുവൈത്തിൽ നിന്ന് പഠനത്തിൽ പങ്കെടുത്തത്.

Related News