ഖത്തറില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്റ്റോര്‍ഹൗസ് കണ്ടെത്തി: 1,400 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ഉള്ളി പിടിച്ചെടുത്തു

  • 10/06/2022



ദോഹ: ഖത്തറില്‍ ദോഹ മുന്‍സിപ്പല്‍ കണ്‍ട്രോള്‍ വിഭാഗത്തിലെ ഭക്ഷ്യസുരക്ഷാ നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സ്റ്റോര്‍ഹൗസ് കണ്ടെത്തി. ഇവിടെ നിന്ന് 1,400 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ഉള്ളി പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞവയാണ് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് സ്റ്റോര്‍ 30 ദിവസത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിട്ടു. 

പിടിച്ചെടുത്ത ഉള്ളി പരിശോധിച്ചപ്പോള്‍ ഇവ ഭക്ഷ്യയോഗ്യമല്ലെന്ന് വ്യക്തമായതായും സ്‌റ്റോര്‍ ഹൗസില്‍ ആവശ്യമായ ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിച്ചതെന്ന് കണ്ടെത്തിയതായും മന്ത്രാലയം വെബ്‌സൈറ്റില്‍ അറിയിച്ചു.
 
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട 1990 ലെ എട്ടാം നമ്പര്‍ നിയമ പ്രകാരം നിയമലംഘന റിപ്പോര്‍ട്ട് നല്‍കി. പിടിച്ചെടുത്ത ഉള്ളി മുഴുവന്‍ അടിയന്തരമായി നശിപ്പിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുകയും ചെയ്തു. 

Related News