ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് നിരോധിത മയക്കുമരുന്ന് പിടികൂടി

  • 01/08/2022




ദോഹ : ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് നിരോധിത മയക്കുമരുന്ന് പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ്  യാത്രക്കാരന്റെ ബാഗിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത് 2716 മയക്കുമരുന്ന് ഗുളികകളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇതിന്റെ ചിത്രങ്ങൾ കസ്റ്റംസ് അധികൃതർ ട്വിറ്ററിൽ പങ്കുവെച്ചു.

 നിരോധിത ലഹരി ഗുളികകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും കസ്റ്റംസ് അറിയിച്ചു.

സ്ത്രീകൾക്കുള്ള ബാഗുകളും അനുബന്ധ ഉപകരണങ്ങളും രാജ്യത്തേക്ക് കടത്തിയ  ചരക്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 887 മയക്കുമരുന്ന് ഗുളികകൾ കസ്റ്റംസ് കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.

Related News