ദോഹ തുറമുഖം വഴി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ കസ്റ്റംസ് പിടികൂടി

  • 25/08/2022



ദോഹ : ദോഹ തുറമുഖം വഴി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സിഗരറ്റ് പാക്കറ്റുകളും നിരോധിത പുകയിലയും തുറമുഖ കസ്റ്റംസ് വിഭാഗം പിടികൂടി. തേയില പൊടിക്കൊപ്പമാണ് നിരോധിത പുകയിലയും വൻതോതിൽ സിഗരറ്റ് കാർട്ടണുകളും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 

ആകെ 3,250 കിലോഗ്രാം വസ്തുക്കളാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്.ഇതിന്റെ ചിത്രങ്ങൾ കസ്റ്റംസ് വിഭാഗം സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

700,000 റിയാൽ വിലവരുന്ന സിഗററ്റുകളാണ് കടത്താൻ ശ്രമിച്ചതെന്നും അധികൃതർ അറിയിച്ചു.

Related News