5ജിയിൽ ഗൾഫിൽ കുവൈത്ത് രണ്ടാം സ്ഥാനത്ത്

  • 02/09/2022

കുവൈത്ത് സിറ്റി: ടെലികമ്മ്യൂണിക്കേഷനായി 5 ജി നെറ്റ്‌വർക്കിന്റെ ലഭ്യതയുടെ കാര്യത്തിൽ ഗൾഫ് സഹകരണ കൗൺസിലിൽ (ജസിസി) കുവൈത്ത് രണ്ടാം സ്ഥാനത്ത്. 33.6 ശതമാനം നിരക്കോടെയാണ് കുവൈത്ത് രണ്ടാമതുള്ളതെന്ന് മൊബൈൽ നെറ്റ്‌വർക്ക് സംവിധാനം വിലയിരുത്തുന്ന അനലിറ്റിക്‌സ് കമ്പനിയായ ഓപ്പൺസിഗ്നൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. 34 ശതമാനം നിരക്കോടെ ​ഗൾഫ് രാജ്യങ്ങളിൽ ബഹ​റൈൻ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഭൂമിശാസ്ത്രപരമായും ജനസംഖ്യയിലും മേഖലയിലെ ഏറ്റവും വലിയ വിപണിയായ സൗദി അറേബ്യ 28.2 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.

ഖത്തർ 16.9 ശതമാനം, യുഎഇ 15.3 ശതമാനം,ഒമാൻ 13.9 ശതമാനം എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. അഞ്ചാം തലമുറ സാങ്കേതികവിദ്യയിലൂടെയുള്ള ഡൗൺലോഡ് വേഗതയുടെ കാര്യത്തിൽ, 316.8 എംബി/സെക്കൻഡ് വേഗതയിൽ യുഎഇ ജിസിസി രാജ്യങ്ങളിൽ ഒന്നാമതെത്തി. ഖത്തറാണ് രണ്ടാമത്. 263.4 എംബി/സെക്കൻഡ് വേഗതയിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്. പീക്ക് നിരക്കിന്റെ അടിസ്ഥാനത്തിൽ ഡൗൺലോഡ് വേഗതയുടെ പട്ടികയിലും ഇതേ മൂന്ന് രാജ്യങ്ങൾ തന്നെയാണ് മുന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News