കുവൈത്തിൽ ഐസ്ക്രീം വില്പനക്കാർക്ക് പുതിയ നിയമ വ്യവസ്ഥകൾ

  • 02/09/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ ഐസ്ക്രീം വില്പനക്കാർക്ക് പുതിയ നിയമ വ്യവസ്ഥകൾ പുറത്തിറക്കി ട്രാഫിക് ഡിപ്പാർട്മെൻറ്. ഹൈവേകളിലും റിംഗ് റോഡുകളിലും ഡ്രൈവിംഗ് അനുവദിക്കില്ല, ഡ്രൈവർ ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കണം,  മോട്ടോർബൈക്കുകൾക്ക് പ്ലേറ്റ് നമ്പറുകൾ ഉണ്ടായിരിക്കണം,  മോട്ടോർബൈക്കുകളുടെയും ലൈറ്റുകളുടെയും പ്രവർത്തനക്ഷമത  പരിശോധിക്കും, ഡ്രൈവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം, രാത്രിയിൽ വാഹനമോടിക്കുമ്പോൾ പ്രതിഫലിക്കുന്ന വസ്ത്രം ധരിക്കണം, ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ വില്പനക്കാരെന്റെ വണ്ടി പിടിച്ചെടുത്ത് നിയമനടപടികൾക്ക് വിധേയമാക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News