കുവൈത്തിലെ കൊവിഡ് സാഹചര്യം ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 23/09/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഗോളതലത്തിൽ ഉയർന്നുവന്ന കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം രണ്ടര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. സെപ്റ്റംബർ ഒമ്പത് മുതൽ കൊവി‍ഡ് രോ​ഗികൾക്ക് വേണ്ടിയുള്ള തീവ്രപരിചരണ വിഭാ​ഗത്തിൽ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. ഓ​ഗസ്റ്റ് 13 മുതൽ കൊവിഡ് ബാധിച്ചുള്ള ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.‌

പ്രതിദിന കൊവിഡ് കേസുകൾ ഓ​ഗസ്റ്റ് 17 മുതൽ നൂറിൽ താഴെ മാത്രമാണ്. കൊവിഡ് വാർഡുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും കുറഞ്ഞു. ഈ മാസം ആദ്യ മുതൽ നോക്കുമ്പോൾ 10 പേർ മാത്രമാണ് കൊവിഡ് വാർഡുകളിൽ എത്തിയത്. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ ആകെയെണ്ണം 350 ആയി കുറഞ്ഞിട്ടുണ്ടെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News