ഏറ്റവും മികച്ച അന്താരാഷ്ട്ര എയർലൈനുകൾ; കുവൈത്ത് എയർവേയ്സിന് 76-ാം സ്ഥാനം

  • 24/09/2022

കുവൈത്ത് സിറ്റി: ഏറ്റവും മികച്ച അന്താരാഷ്ട്ര എയർലൈനുകളുടെ പട്ടികയിൽ 76-ാം സ്ഥാനം നേടിയതായി കുവൈത്ത് എയർവേയ്സ് അറിയിച്ചു.  സ്കൈ ട്രാക്സ് വെബ്സൈറ്റ് ഈ വർഷം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തിരിച്ചത്. കഴിഞ്ഞ വർഷം 179-ാം സ്ഥാനത്തായിരുന്നു കുവൈത്ത് എയർവേയ്സ്. ഒറ്റ വർഷം കൊണ്ട അതിവേ​ഗം കുതിച്ച് 76-ാം സ്ഥാനത്തേക്ക് എത്താൻ സാധിച്ചുവെന്ന് കമ്പനി സന്തോഷം പ്രകടിപ്പിച്ചു. 

കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടർമാരും എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റും നിശ്ചയിച്ചിട്ടുള്ള പദ്ധതികളുടെ മികച്ചതാണെന്നുള്ളതിന്റെ പ്രതിഫലനമാണ് ഈ സ്ഥാനം. ജോലിയിലും സേവനത്തിലും മികച്ച നിലവാരത്തിലെത്താനുള്ള എല്ലാ പ്രവർത്തന, പിന്തുണാ മേഖലകളിലെയും ജീവനക്കാരുടെ പരിശ്രമവും നേട്ടത്തിന് പിന്നിലുണ്ടെന്ന് കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി. യുകെ ആസ്ഥാനമായുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ വർഗ്ഗീകരണത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരു കമ്പനിയാണ് സ്കൈ ട്രാക്സ്. കൂടാതെ എയർലൈനുകളുടെ മികവിനുള്ള ഏറ്റവും പ്രധാനപ്പെട്ട ആഗോള നിലവാരമായി സ്കൈ ട്രാക്സ് പട്ടിക കണക്കാക്കപ്പെടുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News