വിന്റർ വണ്ടർലാൻഡ് കുവൈത്ത് ശൈത്യകാലത്തിന്റെ തുടക്കത്തിൽ തുറക്കും

  • 24/09/2022

കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡ് കുവൈത്ത് പ്രോജക്ട് 2022ലെ ശൈത്യകാലത്തിന്റെ തുടക്കത്തിൽ ഷാബ് പാർക്ക് സൈറ്റിൽ തുറക്കുമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ടൂറിസം എന്റർപ്രൈസസ് കമ്പനിയും വിനോദ വ്യവസായത്തിൽ വിദഗ്ധരായ ഒരു അന്താരാഷ്ട്ര കമ്പനിയും തമ്മിൽ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. 

ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ മാർഗനിർദേശങ്ങൾക്കും തുടർനടപടികൾക്കും കീഴിലാണ് പദ്ധതി നടപ്പാക്കിയത്. ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ അബ്ദുൾ വഹാബ് അൽ റഷീദും അദ്ദേഹത്തിന്റെ ടീമുമാണ് പദ്ധതികൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ മേൽനോട്ടം വഹിച്ചത്. പൗരന്മാർക്ക് വിനോദത്തിനായി ഒരു കേന്ദ്രമെന്നുള്ളതാണ് വിന്റർ വണ്ടർലാൻഡിന്റെ പ്രത്യേകത.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News