ആയിരക്കണക്കിന് വിദ്യാർത്ഥികളെ സ്വീകരിക്കാൻ കുവൈത്തിലെ സ്കൂളുകളും സർവ്വകലാശാലകളും ഒരുങ്ങി

  • 25/09/2022

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന 1,500 പൊതു, സ്വകാര്യ സ്‌കൂളുകളിലായി ഏകദേശം 650,000 വിദ്യാർത്ഥികൾ 2022-2023 വർഷത്തെ അധ്യായനം  ഞായറാഴ്ച ആരംഭിക്കും. കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ 42,136 വിദ്യാർത്ഥികൾക്കും ഞായറാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. സുരക്ഷിതമായ പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും നല്ല തുടക്കം ഉറപ്പാക്കുന്നതിനും സർവകലാശാലയും ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളും വിദ്യാഭ്യാസ മന്ത്രാലയത്തോടൊപ്പം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.മിഡിൽ, സെക്കൻഡറി സ്കൂളുകളിലെ തയ്യാറെടുപ്പുകൾ ഇപ്പോഴും പുരോ​ഗമിക്കുകയാണ്. കിൻഡർ ​ഗാർഡനുകളിലും പ്രൈമറി സ്കൂളുകളിലും നടക്കുന്ന തയാറെടുപ്പുകൾ വിദ്യാഭ്യാസ മന്ത്രാലയം പരിശോധിക്കും. അതേസമയം, കുവൈത്ത് സർവ്വകലാശാലയിൽ പുതിയതായി 8,134 വിദ്യാർത്ഥികളാണ് എത്തുന്നത്. സർവ്വകലാശാല വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News