2022ൽ പ്രതിരോധ മേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച അറബ് രാജ്യങ്ങളിൽ കുവൈത്തും

  • 26/09/2022

കുവൈത്ത് സിറ്റി: പ്രതിരോധ രം​ഗത്തെ ചെലവിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ഒമ്പതാം രാജ്യമായി ഒരു അറബ് രാജ്യം. മൂന്ന് അറബ് രാജ്യങ്ങളുടെ സൈനിക ചെലവ് 2022 അവസാനത്തോടെ 80 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കുകൾ. പ്രതിരോധ രം​ഗത്ത് തുക ചെലവഴിക്കുന്നതിന്റെ കാര്യത്തിൽ ഏറ്റവും വലിയ അറബ് രാജ്യമാണ് സൗദി അറേബ്യ. അമേരിക്കൻ വെബ്‌സൈറ്റ് "ഗ്ലോബൽ ഫയർപവർ" 2022ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം സൗദിയുടെ പ്രതിരോധ ബജറ്റ് ലോകത്ത് ഒമ്പതാം സ്ഥാനത്താണ്.

വെബ്‌സൈറ്റിന്റെ കണക്കുകൾ പ്രകാരം അറബ് രാജ്യങ്ങൾക്കിടയിലുള്ള സൈനിക ചെലവിന്റെ കാര്യത്തിൽ സൗദി അറേബ്യക്ക് പിന്നിൽ യുഎഇ രണ്ടാം സ്ഥാനത്തും കുവൈത്ത് മൂന്നാം സ്ഥാനത്തുമാണ്. ഈ മൂന്ന് രാജ്യങ്ങളും ഈ വർഷത്തെ ബജറ്റിൽ നിന്ന് ഏകദേശം 80 ബില്യൺ യുഎസ് ഡോളർ സൈനിക ആവശ്യങ്ങൾക്കായി ചെലവഴിച്ചു. 8.1 ബില്യൺ ഡോളറിന്റെ ബജറ്റുമായി സൈനിക ചെലവിന്റെ കാര്യത്തിൽ അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് കുവൈത്ത്,. ആ​ഗോള തലത്തിൽ കുവൈത്ത് 29-ാം സ്ഥാനത്താണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News