ശരത്കാല ദേശാടനത്തിനിടെ കുവൈത്തിലേക്ക് വൻ തോതിൽ പക്ഷികൾ എത്തി

  • 28/09/2022

കുവൈത്ത് സിറ്റി: സെപ്റ്റംബർ 18 മുതൽ വടക്ക് നിന്ന് തെക്കോട്ടുള്ള ശരത്കാല ദേശാടനത്തിന്റെ ഭാഗമായി വൻ തോതിൽ പരുന്തുകൾ കുവൈത്തിലെത്തി. ഈ പക്ഷികളിൽ കഴുകനെ (ബാദിയ) കൂടാതെ ഈജിപ്ഷ്യൻ കഴുകൻ പോലുള്ള വലിയ കഴുകന്മാരും ഇരപിടിക്കുന്ന പക്ഷികളും ( ദി കൈറ്റ് ബേർഡ്), പരുന്തുകളും  ഉണ്ടെന്നുമാണ് നിരീക്ഷിച്ചിട്ടുള്ളത്. 

ഭൂമിശാസ്ത്രപരമായ സ്ഥാനം മൂലം ഇരപിടിയൻ പക്ഷികളുടെ ദേശാടനത്തിനുള്ള ഒരു പ്രധാന ക്രോസിംഗ് പോയിന്റാണ് കുവൈത്ത്. റഷ്യ, കോക്കസസ് പർവതനിരകൾ, വടക്കൻ ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശരത്കാലത്തിൽ ആഫ്രിക്കയിലേക്ക് പോയി ശൈത്യകാലം ചെലവഴിക്കുകയും വസന്തകാലത്ത് വീണ്ടും വടക്കോട്ട് മടങ്ങുകയും ചെയ്യുന്നതാണ് ഇവയുടെ രീതി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News