കുവൈത്ത് എയർവേയ്‌സിന് മൂന്ന് എയർബസ് വിമാനങ്ങൾ കൂടെ സ്വന്തമാകും

  • 28/09/2022

കുവൈത്ത് സിറ്റി: ഈ  ആഴ്ച എയർബസ് എ330, എയർബസ് എ320 എന്നീ മൂന്ന് പുതിയ വിമാനങ്ങൾ കൂടെ കമ്പനിക്ക് സ്വന്തമാകുമെന്ന് കുവൈത്ത് എയർവേയ്സ് കോർപ്പറേഷൻ അറിയിച്ചു. ഈ വിമാനങ്ങൾ കമ്പനിയുടെ സേവനങ്ങൾ വികസിപ്പിക്കുന്നതിനും മേഖലയിലെ തന്നെ ഏറ്റവും മികച്ചതാക്കി മാറ്റുന്നതും ലക്ഷ്യമിട്ടാണ് വാങ്ങുന്നതെന്ന് കുവൈത്ത് എയർവേയ്‌സ് സിഇഒ മാൻ റസൗഖി പറഞ്ഞു. പുതിയ വിമാനത്തിന്റെ വരവ്, ലോകമെമ്പാടും ഹ്രസ്വവും ഇടത്തരവുമായ റൂട്ടുകളുടെ ശൃംഖല വിപുലീകരിക്കാനുള്ള കമ്പനിയുടെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിൽ നിർണായക പങ്കുവഹിക്കും. 

ഉയർന്ന സാങ്കേതിക വിദ്യയും വൈവിധ്യമാർന്ന വിനോദ സംവിധാനവും സജ്ജീകരിച്ചിട്ടുള്ള ആധുനിക വിമാനങ്ങളിൽ യാത്രക്കാർക്ക് സുഖപ്രദമായ യാത്രാനുഭവം നൽകും. ഒപ്പം പുതിയ വിമാനങ്ങളും ഏറ്റവും വലിയ സവിശേഷത  അവയുടെ കുറഞ്ഞ ഇന്ധന ഉപഭോഗമാണ്. കൂടാതെ പരിസ്ഥിതി സൗഹാർദ്ദപരമായും നിർമ്മിക്കപ്പെച്ചതാണെന്നും മാൻ റസൗഖി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ കുവൈത്ത് എയർവേയ്‌സ് എയർബസുമായി ആറ് ബില്യൺ ഡോളർ മൂല്യത്തിൽ 31 വിമാനങ്ങളുടെ കരാറിൽ ഒപ്പുവച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News