അമീർ അധികാരമേറ്റതിന്റെ രണ്ടാം വാർഷികം ആഘോഷിക്കാനൊരുങ്ങി കുവൈത്ത്

  • 28/09/2022

കുവൈത്ത് സിറ്റി: അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ രണ്ടാം വാർഷികം കുവൈത്ത് നാളെ ആഘോഷിക്കുന്നു. രാഷ്ട്രീയ രംഗത്തിന്റെ ഗതി ഒരിക്കൽ കൂടി ക്രമീകരിക്കണമെന്ന നേതൃത്വത്തിന്റെ ഉന്നതമായ കാഴ്ചപ്പാടിന് അനുസൃതമായി, നാളെ 17-ാം നിയമസഭാ കാലയളവിലേക്കുള്ള ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനൊപ്പം തന്നെയാണ് വാർഷികത്തിന്റെ ആഘോഷങ്ങളും രാജ്യത്ത് നടക്കുന്നത് എന്നുള്ളതാണ് ശ്രദ്ധേയം. ‌

ഏത് പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടുകയും നവീകരണ പ്രക്രിയയുമായി മുന്നോട്ട് പോയി രാജ്യത്ത് വികസനം വരേണ്ടതിന്റെ ആവശ്യകതയും ദേശീയ ഐക്യം കാത്തുസൂക്ഷിക്കാനുള്ള താത്പര്യവും  അമീർ എല്ലായ്‌പ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ  അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ഭരണകാലത്ത് തന്റെ മുൻഗാമികൾ ആരംഭിച്ച നിരവധി പ്രക്രിയകളുടെ തുടർച്ചയ്ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News