മഴക്കാല മുന്നൊരുക്കങ്ങൾ ആരംഭിച്ച നാഷണൽ ​ഗാർഡ്

  • 28/09/2022

കുവൈത്ത് സിറ്റി: മഴക്കാലത്തിന് മുന്നോടിയായി സപ്പോർട്ട് യൂണിറ്റുകളുടെ ശക്തി പരിശോധിക്കുന്നതിനായി നാഷനൽ ഗാർഡ് അണ്ടർസെക്രട്ടറി, ഹാഷിം അൽ റെഫായിയും സംഘവും അൽ തഹ്‌രീർ ക്യാമ്പ് സന്ദർശിച്ചു. ഒക്ടോബർ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾ അദ്ദേഹം നിരീക്ഷിച്ചു. 

വെള്ളപ്പൊക്കത്തെ നേരിടാൻ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് പരിശീലനം നൽകുന്ന സാങ്കേതിക സ്ക്വാഡുകൾ, കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള പദ്ധതികൾ, സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ എന്നിവയും അദ്ദേഹം പരിശോധിച്ചു. ഉപയോഗിക്കേണ്ട അഗ്നിശമന ഉപകരണങ്ങളുടെ തയ്യാറെടുപ്പ് പരിശോധിക്കാൻ ഫയർ ആൻഡ് റെസ്ക്യൂ ബ്രാഞ്ചും സന്ദർശിച്ചു. സുരക്ഷാ നടപടിക്രമങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News