കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം 2024ൽ 3.8 മില്യണായി ഉയരും

  • 30/09/2022

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് സൗദിയിലേക്കുള്ള യാത്രക്കാരുടെ എണ്ണം 2022ൽ 190 ശതമാനം വർധിക്കുമെന്ന് ഫിച്ച് സൊല്യൂഷൻസ് റിപ്പോർട്ട്. 2021ലെ 323,300 യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 2022ൽ യാത്രക്കാരുടെ എണ്ണം 943,700 ആയാണ് വർധിക്കുക. രാജ്യത്ത് നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് 2026 വരെ തുടരുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024ൽ യാത്രക്കാരുടെ എണ്ണം  രണ്ട് മില്യണിലേക്കും ഉയരും. 2026 എത്തുമ്പോഴേക്കും അത് 2.2 മില്യൺ ആകുമെന്നും റിപ്പോർട്ട് പറയുന്നു. 

2022 മുതൽ 2026 വരെ മിഡിൽ ഈസ്റ്റിൽ കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമായി സൗദി അറേബ്യ നിലനിൽക്കും. അതേസമയം, ഈ വർഷം കുവൈത്തിൽ നിന്നുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 1.8 മില്യൺ ആളുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2021 നെ അപേക്ഷിച്ച് 80 ശതമാനം വളർച്ച കൈവരിച്ച് ആകെ യാത്രക്കാരുടെ എണ്ണം 986,700 ആയി ഉയരും. 2024ൽ എത്തുമ്പോഴേക്കും യാത്രക്കാരു‌ടെ എണ്ണത്തിൽ വലിയ കുതിപ്പുണ്ടാകും. കൊവിഡിന് മുമ്പുള്ള അവസ്ഥയിലെന്ന പോലെ ആകെ യാത്രക്കാരുടെ എണ്ണം 3.8 മില്യണായി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. റ്റവും ഉയർന്ന തലമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News