ഡബ്ല്യുഎച്ച്ഒയുടെ 'ആരോഗ്യകരമായ നഗരങ്ങളുടെ പട്ടികയിൽ ഖത്തറും

  • 04/10/2022



ദോഹ: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ 'ആരോഗ്യകരമായ നഗരങ്ങളുടെ(Healthy Cities) പട്ടികയിൽ ഖത്തറിലെ മുഴുവൻ നഗരങ്ങളെയും ഉൾപെടുത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതോടെ എല്ലാ നഗരങ്ങൾക്കും അക്രഡിറ്റേഷൻ നേടുന്ന മേഖലയിലെ ആദ്യ രാജ്യമെന്ന നേട്ടം ഖത്തർ സ്വന്തമാക്കി. നേരത്തെ "ഹെൽത്തി എജ്യുക്കേഷൻ സിറ്റി" എന്ന പദവി സ്വന്തമാക്കിയ ഖത്തർ ഫൗണ്ടേഷന് (ക്യുഎഫ്) കീഴിലെ ഖത്തർ യൂണിവേഴ്‌സിറ്റി "ആരോഗ്യമുള്ള സർവ്വകലാശാല" എന്ന അംഗീകാരവും നേടിയിട്ടുണ്ട്.

"എല്ലാ മുനിസിപ്പാലിറ്റികളെയും ആരോഗ്യ നഗരങ്ങളായും ഖത്തർ സർവകലാശാലയെ ആരോഗ്യമുള്ള സർവകലാശാലയായും ക്യുഎഫ് എജ്യുക്കേഷൻ സിറ്റിയെ ആരോഗ്യകരമായ വിദ്യാഭ്യാസ കേന്ദ്രമായും തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്.ഖത്തറിലെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും കൈവരിക്കുന്നതിന് സുസ്ഥിരമായ നടപടികൾ കൈക്കൊള്ളുന്നതിന് രാജ്യം നടത്തിവന്ന പരിശ്രമങ്ങളുടെ പരിസമാപ്തിയായാണ് ഈ നേട്ടത്തെ കണക്കാക്കുന്നത്"- ആദരിക്കൽ ചടങ്ങിൽ സംസാരിച്ച പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.

Related News