ദുരന്ത സാധ്യത ഏറ്റവും കുറവുള്ള മൂന്നാമത്തെ അറബ് രാജ്യമായി കുവൈത്ത്

  • 23/10/2022

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ ഗ്ലോബൽ റിസ്ക് ഇൻഡക്‌സില്‍ അറബ് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്ത് കുവൈത്ത്.  പ്രകൃതി ദുരന്തങ്ങളും ആഭ്യന്തര സംഘട്ടനങ്ങളുടെ ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് മൂന്നാമത് എത്തിയത്. ബഹ്റൈനയും ഖത്തറുമാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ബോണിലെ യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റി, ഇന്റർനാഷണൽ പീസ് ലോ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് ജർമ്മൻ ബുണ്ടെനിസ് എൻറ്റ്‌വിക്‌ലംഗ് ഹെൽഫ് സെന്‍റര്‍ ആണ് പട്ടിക തയാറാക്കിയത്.

അതേസമയം, 200 ഓളം രാജ്യങ്ങളുടെ പട്ടികയില്‍ ആഗോള തലത്തില്‍ കൊമോറോസിനൊപ്പം കുവൈത്ത് 132-ാം സ്ഥാനത്താണ്. പ്രകൃതിദുരന്തങ്ങളുടെ സാധ്യതകളിൽ നിന്ന് തുടങ്ങി ഏറ്റവും ദുർബലമായ രാജ്യങ്ങളിൽ അവസാനിക്കുന്ന തരത്തിലാണ് രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ളത്. കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ വിഭാഗത്തിലാണ് കുവൈത്ത് ഉള്‍പ്പെട്ടിരിക്കുന്നത്. അതായത് കുവൈത്ത് അപകടസാധ്യതകളിൽ നിന്ന് താരതമ്യേന വളരെ അകലെയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News