കുവൈത്തിൽ ഒരാഴ്ചക്കിടെ 116 റെസിഡൻസി നിയമലംഘകർ അറസ്റ്റിൽ

  • 24/10/2022

കുവൈത്ത് സിറ്റി: ആറ് ​ഗവർണറേറ്റുകളിലും പൊതു സുരക്ഷ വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ-റജീബിന്റെ മേൽനോട്ടത്തിൽ ആയിരുന്നു പരിശോധന ക്യാമ്പയിൻ. 703 ചെക്ക് പോയിന്റുകൾ സ്ഥാപിച്ചുള്ള പരിശോധനയിൽ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട 16 പേരെ അറസ്റ്റ് ചെയ്തു. 

സ്ഥിരവും മൊബൈൽ സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകളിലൂടെയും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 119 പേരെ അറസ്റ്റ് ചെയ്യുകയും 49 പ്രവാസികൾക്കെതിരെ ഹാജരാകാത്ത കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പബ്ലിക് സെക്യൂരിറ്റി ഓഫീസർമാർ 273 പേരെ ഐഡന്റിറ്റി കൈവശം ഇല്ലാത്തതിന് അറസ്റ്റ് ചെയ്തു, കൂടാതെ 55 മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവ ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്തു. ഒപ്പം 869 വിവിധ റിപ്പോർട്ടുകളിൽ സുരക്ഷാ സാന്നിധ്യത്തിന് പുറമേ 761 സുരക്ഷാ സഹായവും നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News