കുവൈത്തിലെ ജഹ്‌റ റിസേർവ് തുറക്കുന്നു; സന്ദർശിക്കാനായി രജിസ്റ്റർ ചെയ്യാം

  • 26/10/2022

കുവൈറ്റ് സിറ്റി : കുവൈത്തിലെ ജഹ്‌റ റിസേർവ് സന്ദർശകർക്കായി 2022 നവംബർ 4-ന് തുറക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി ബുധനാഴ്ച അറിയിച്ചു. ഇപിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (http://epa.org.kw) റിസർവ് സന്ദർശിക്കാൻ സന്ദർശകർ ഓൺലൈനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്.

ജഹ്റ റിസർവ് കഴിഞ്ഞ വർഷം ‍ഡിസംബർ മുതലുള്ള കണക്കുകൾ പ്രകാരം സന്ദർശിച്ചത് 3,000 സന്ദർശകരാണ് , കുടുംബങ്ങളും കുട്ടികളും പരിസ്ഥിതിയിൽ താൽപ്പര്യമുള്ളവരും ഉൾപ്പെടെ റിസർവിന്റെ സവിശേഷതയായ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കാൻ നിരവധി പേരാണ് എത്തിയത്. 



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News