കുവൈത്തിൽ ശിശു മരണ നിരക്ക് കൂടുന്നു; 2021ൽ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി

  • 27/10/2022

കുവൈത്ത് സിറ്റി: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2021ലെ ജനന-മരണങ്ങളുടെ റിപ്പോർട്ട് പുറത്തിറക്കി. ജനനങ്ങളെ സംബന്ധിച്ച്, കുവൈത്തികളുടെ ജനനനിരക്ക് 24.63 ശതമാനവും കുവൈത്തികളല്ലാത്തവരുടെ ജനനനിരക്ക് 6.04 ശതമാനവും മൊത്തം ജനസംഖ്യയുടെ 12.23 ശതമാനവുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ സർക്കാർ ആശുപത്രികളിലെ ജനനങ്ങളുടെ എണ്ണത്തിൽ കുവൈത്തിലെ സ്ത്രീകൾക്ക് 7,136 ഉം കുവൈത്തികളല്ലാത്ത സ്ത്രീകൾക്ക് 14,053 ഉം എന്നതാണ് കണക്ക്.

സ്വകാര്യ ആശുപത്രികളിലെ ജനനങ്ങൾ കുവൈത്തി സ്ത്രീകൾക്ക് 27,089 ഉംകുവൈത്തികളല്ലാത്ത സ്ത്രീകൾക്ക് 2922 എന്നതിലേക്ക് ജനനങ്ങളുടെ എണ്ണം വ്യത്യാസപ്പെടുന്നു. 2021ൽ കുവൈത്തിൽ മരണപ്പെട്ട നവജാത ശിശുക്കളുടെ എണ്ണം 248 ആണ്, അതായത് 7.11 ശതമാനം. ഇത് 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ വർഷത്തെ ശിശുമരണനിരക്ക് കുവൈത്തികളിൽ ഇത് 6.85 ശതമാനം ആണ്. കുവൈത്തികൾ അല്ലാത്തവർക്ക് 9.72 ശതമാനവും മൊത്തത്തിൽ 7.79 ശതമാനവും ആണെന്ന് റിപ്പോർട്ട് പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News