കുവൈറ്റിൽ വാരാന്ത്യത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

  • 28/10/2022

കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ താരതമ്യേന ഈർപ്പമുള്ള ശരത്കാല കാലാവസ്ഥയായിരിക്കും രാജ്യത്തെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.  തെക്ക് കിഴക്ക് നിന്ന് ചെറിയ വേഗത്തിലുള്ള കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇന്ന് രാത്രി, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, മിതമായ ചൂടും താരതമ്യേന ഈർപ്പവും ഉള്ള കാലാവസ്ഥയായിരിക്കും. മണിക്കൂറിൽ ആറ് മുതൽ 22 കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 19 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.

വെള്ളിയാഴ്ച ചൂടുള്ളതും ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയ്ക്കാണ് സാധ്യത. നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റ്, മണിക്കൂറിൽ എട്ട് മുതൽ 28 കിലോമീറ്റർ വരെ വേഗത്തില്‍ വീശിയേക്കും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 36 നും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്.  തിരമാല ഒന്ന് മുതൽ 3 അടി വരെ ഉയരത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച ചെറിയ മഴയ്ക്ക് സാധ്യതയെന്നുണ്ടെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News