174 കിലോ ഹാഷിഷ് കടത്താൻ ശ്രമിക്കുന്നതിനിടെ കുവൈത്തിൽ മൂന്ന് പേർ അറസ്റ്റില്‍

  • 29/10/2022

കുവൈത്ത് സിറ്റി: ഹാഷിഷ് കടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ അറസ്റ്റില്‍.174 കിലോ ഹാഷിഷ് ആണ് പിടിച്ചെടുത്തിട്ടുള്ളത്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. കുവൈറ്റ് ബേ ഏരിയയിൽ കടലിന്റെ അടിത്തട്ടിൽ കിടന്നിരുന്ന മയക്കുമരുന്ന് പദാർത്ഥങ്ങൾ വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. മംഗഫ് മേഖലയിൽ നിന്ന് മൂന്ന് പേർക്ക് മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സുരക്ഷാ അധികാരികൾക്ക് വിവരം ലഭിക്കുകയായിരുന്നു. കൃത്യമായി ഏകോപനത്തോടെ ഇതോടെ അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News